img
ടാലന്റ് ഡെവലപ്മെന്റ് / സിവിൽ സർവീസ് ഫൗണ്ടേഷൻ അവധിക്കാല ക്ലാസ്സുകൾ

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്മെന്റ് കോഴ്സിലേക്കും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ 15ന് ആരംഭിക്കും. അപേക്ഷ https://kscsa.org എന്ന വെബ്സൈറ്റിൽ മാർച്ച് 27 മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 13. വിശദവിവരങ്ങൾക്ക്https://kscsa.org, 8281098863

Recents Schemes