ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ആറിന് - KANNUR
തോട്ടട കണ്ണൂർ ഗവ.ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ
സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. സിവിൽ എഞ്ചിനീയറിംഗ്
ഡിഗ്രി/ഡിപ്ലോമയും ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട
ട്രേഡിലെ എൻ ടി സി/എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
യോഗ്യതയുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുഗണനാ വിഭാഗത്തിൽപ്പെട്ട
ഉദ്യോഗാർഥികൾ സെപ്റ്റംബർ ആറിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത,
പ്രവൃത്തി
പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്കായി
പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാ
വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ
മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. മുൻഗണന വിഭാഗത്തിലുള്ളവർ അസ്സൽ
സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഫോൺ : 0497 2835183
